മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് ആറ് വയസുകാരിക്കും, മധ്യവയസ്ക്കയ്ക്കും പരിക്കേറ്റു. പാണ്ടിക്കാട് താഴെ അങ്ങാടി സ്വദേശികളായ ആറ് വയസ്സുകാരിക്കും, മധ്യവയസ്കയ്ക്കുമാണ് നായയുടെ കടിയേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ആറുവയസ്സുകാരിയെ തെരവുനായ ആക്രമിച്ചത്.കാലിന് സാരമായി കടിയേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഇ.പി ജയരാജന്‍
കുട്ടിയെ കടിച്ച ശേഷം സമീപ വീടുകളിലെ വളർത്തുമൃഗങ്ങളേയും നായ ആക്രമിച്ചു. തുടർന്നാണ് മധ്യവയസ്ക്കയ്ക്ക് കടിയേൽക്കുന്നത്. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.