മലപ്പുറം: ഇരുതലമൂരിയെ വിൽപ്പന നടത്തുന്നതിനിടയിൽ അഞ്ച് പേർ അറസ്റ്റിൽ. മൊറയൂർ ഒഴുക്കൂർ തൈക്കാട് വീട്ടിൽ കെ.വി. ഷാനവാസ് (24), പെരിന്തൽമണ്ണ പരിയാപുരം കളത്തിൽ ഷാഹുൽ ഹമീദ് (32), വയനാട് മാനന്തവാടി പാറപ്പുറം ഹംസ (61), മാനന്തവാടി വേറ്റംമുണ്ടംക്കോട് സുരേഷ് (49), തിരൂരങ്ങാടി നാന്നാമ്പ്ര നീർച്ചാലിൽ ഷെമീർ (32) എന്നിവരാണ് പിടിയിലായത്.
എ.പി.പി.സി.എഫ് വിജിലൻസ് വിഭാഗത്തിനും, കോഴിക്കോട് വിജിലൻസ് ഡി.എഫ്.ഒ ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കൊണ്ടോട്ടി മുസലിയാരങ്ങാടിയിൽ നിന്നാണ് പ്രതികള്‍ പിടിയിലായത്. അഞ്ച് ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകിയതായി റെയ്ഞ്ച് ഓഫിസർ പറഞ്ഞു.