ETV Bharat / city

പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ് - ഓണ്‍ലൈൻ ക്ലാസ്

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഫോണുകൾ ഉൾപ്പെടെ നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ കോൺഗ്രസ് പാർട്ടി അത് ചെയ്യുമെന്നും ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് പറഞ്ഞു

online class  congress help  malappuram news  മലപ്പുറം വാര്‍ത്തകള്‍  ഓണ്‍ലൈൻ ക്ലാസ്  ഡിസിസി
പാവപ്പെട്ട കുട്ടികള്‍ ഓണ്‍ലൈൻ ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ്
author img

By

Published : Jun 9, 2020, 5:04 PM IST

മലപ്പുറം: ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ട സൗകര്യമൊരുക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് സർക്കാർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഫോണുകൾ ഉൾപ്പെടെ ഇല്ലാത്ത നിരവധി കുട്ടികളാണുള്ളത്. മുന്നൊരുക്കമില്ലാതെ എല്ലാം നടപ്പാക്കി എന്ന് മേനി നടിക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതെന്നും വി.വി പ്രകാശ് ആരോപിച്ചു.

പാവപ്പെട്ട കുട്ടികള്‍ ഓണ്‍ലൈൻ ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാരിന്‍റെ ഈ നടപടിയുടെ ഇരയാണ് ദേവിക. ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഫോണുകൾ ഉൾപ്പെടെ നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ കോൺഗ്രസ് പാർട്ടി അത് ചെയ്യുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. നിലമ്പൂർ ബ്ലോക്ക് പരിധിയിൽപ്പെടുന്ന ഇത്തരം കുട്ടികളെ സഹായിക്കാൻ തയാറാണെന്ന് കാണിച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ് നിലമ്പൂർ എ.ഇ.ഒ ക്ക് രേഖാമൂലം കത്തു നൽകിയിട്ടുണ്ടെന്നും വി.വി.പ്രകാശ് പറഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയും ഇതിനായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഡി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.