മലപ്പുറം: ഓണക്കാലത്തും തന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനാവുകയാണ് മലപ്പുറം സ്വദേശി അൽ ജമാൽ നാസർ. അഞ്ച് വര്‍ഷത്തോളമായി കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളില്‍ നാസർ സൗജന്യമായി വെള്ളമെത്തിച്ച് കൊടുക്കുന്നു. വേനൽകാലത്ത് മാത്രമല്ല പ്രളയകാലത്തും നാസറിന്‍റെ സഹായം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചിരുന്നു. ഇപ്പോൾ ഓണക്കാലത്തും സ്വന്തം വാഹനത്തില്‍ ടാങ്ക് പിടിപ്പിച്ച് കുടിവെള്ളവുമായി എത്തുന്ന ഇയാൾ നിരവധി കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ്. ദിവസേന പതിനഞ്ചോളം തവണയായാണ് കോളനികളിലെ വീടുകളില്‍ നാസര്‍ വെള്ളമെത്തിക്കുന്നത്.
പെരുന്നാൾ ദിനത്തിലും ആഘോഷമൊഴിവാക്കി കുടിവെള്ള വിതരണത്തിലായിരുന്നു ഇയാൾ. കുറഞ്ഞ കാലത്തെ ജീവിതത്തിൽ ഏറെ കാരുണ്യ പ്രവർത്തി ചെയ്യുകയാണ് ലക്ഷ്യമെന്ന് അൽ ജമാൽ നാസർ പറയുന്നു. പത്തൊമ്പതാം വയസില്‍ പ്രവാസ ജീവിതം ആരംഭിച്ച ഇയാൾ നിരവധി സേവന പ്രവർത്തനങ്ങൾ പ്രദേശത്ത് ചെയ്യുന്നുണ്ട്.