കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയും രണ്ട് മക്കളും തീ കൊളുത്തി മരിച്ച നിലയില്‍. പേരാമ്പ്ര സ്വദേശി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13), നിവേദിത (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം.
പ്രിയയുടെ ഭർത്താവ് ഹൃദയസ്‌തംഭനത്തെ തുടർന്ന് 8 മാസം മുമ്പ് മരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056)
Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.