കോഴിക്കോട്: നാദാപുരം പേരോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് തീവച്ച് നശിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പേരോട് സ്വദേശി ഗഫൂറിന്‍റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 എല്‍ 5694 നമ്പര്‍ ബൊളേറോ വാഹനമാണ് 2020 ജൂണ്‍ പതിനൊന്നിന് പുലര്‍ച്ചെ ഒരു മണിയോടെ അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചത്.
വീടിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ജീപ്പും തീ പടര്‍ന്ന് പിടിച്ച് വീടിനും ഗഫൂറിന്‍റെ ജോലി സംബന്ധമായി സൂക്ഷിച്ച നിര്‍മാണ സാമഗ്രികളും കത്തി ചാമ്പലായിരുന്നു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗഫൂര്‍ മുഖ്യമന്ത്രി, ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ലോക്കല്‍ പൊലീസ് കേസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ സി.ടി.സഞ്ജയ്ക്കാണ് അന്വേഷണ ചുമതല. കേസ് സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ നേരത്തെ തന്നെ ക്രൈബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്‌സ് നാദാപുരം പൊലീസില്‍ നിന്ന് ശേഖരിച്ചിരുന്നു.
ALSO READ: പെഗാസസ് അന്വേഷണം; പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി