ETV Bharat / city

Comment against PA Mohammed Riyas: 'റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്'; അധിക്ഷേപ പരാമർശവുമായി അബ്‌ദുറഹിമാന്‍ കല്ലായി

author img

By

Published : Dec 10, 2021, 9:28 AM IST

Updated : Dec 10, 2021, 9:45 AM IST

റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്‍റേടം വേണമെന്നും അബ്‌ദുറഹിമാന്‍ കല്ലായി. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.

അബ്‌ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമർശം  കല്ലായി റിയാസ്  abdurahiman kallayi comment against pa mohammed riyas  അബ്‌ദുറഹിമാന്‍ കല്ലായി പ്രസംഗം  kallayi abusive remarks on riyas  muslim league state secretary against minister mohammed riyas  മന്ത്രി റിയാസ് അധിക്ഷേപം
PA Mohammed Riyas: 'റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്'; അധിക്ഷേപ പരാമർശവുമായി അബ്‌ദുറഹിമാന്‍ കല്ലായി

കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുറഹിമാന്‍ കല്ലായി. റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്‍റേടം വേണമെന്നും കല്ലായി പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.

'മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്‍റ് പുതിയാപ്ലയാണ്. എന്‍റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.? അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്‍റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,' അബ്‌ദുറഹിമാന്‍ കല്ലായി പറഞ്ഞു.

വഖഫ് സംരക്ഷണ റാലിയില്‍ അബ്‌ദുറഹിമാന്‍ കല്ലായി പ്രസംഗിക്കുന്നു

സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്‍റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: ഇത് പിണറായിയുടെ 'അട്ടിപ്പേര്‍ പ്രസ്‌താവന'യ്ക്കുള്ള മറുപടി, കണ്ടംവഴി ഓടേണ്ടിവരുമെന്നും വഖഫ് സംരക്ഷണ റാലിയില്‍ എം.കെ മുനീര്‍

Last Updated : Dec 10, 2021, 9:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.