ETV Bharat / city

മാവോയിസ്റ്റ് -തീവ്ര മുസ്ലീം സംഘടന ബന്ധം; സി.പി.എമ്മിനെതിരെ ലീഗ് - cpm

ഏത് മുസ്ലീം സംഘടനയാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല.

സി.പി.എം ആരോപണങ്ങളെ തള്ളി മുസ്ലീം ലീഗ്
author img

By

Published : Nov 19, 2019, 1:33 PM IST

കോഴിക്കോട്: മുസ്ലീം തീവ്രവാദി സംഘടനയാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ ആരോപണത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. ഏത് മുസ്ലീം സംഘടനയാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. നിഴലിന് നേരെ വെടി വെയ്ക്കാതെ ആരോപണം വ്യക്തമാക്കണമെന്നും ഉമ്മര്‍ തുറന്നടിച്ചു.

സി.പി.എം ഇന്ന് മാവോയിസ്റ്റുകളുടെ അഭയകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നേരിടുന്ന പ്രതിസന്ധി മറച്ചുവെക്കാനാണ് സി.പി.എം തീവ്ര മുസ്ലീം സംഘടനകളുടെ പേര് വലിച്ചിഴക്കുന്നതെന്നും ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.

Intro:മാവോയിസ്റ്റ് വിഷയത്തിൽ സിപിഎമ്മിന് ലീഗിന്റെ മറുപടി. മാവോയിസ്റ്റുകൾക്ക് സിപിഎം ആണ് അഭയകേന്ദ്രമായി മാറിയതെന്ന് ലീഗ്

Body:തീവ്ര ഇസ്ലാമിക് സംഘടനകളാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണത്തിൽ മറുപടിയുമായി ലീഗ് ജില്ലാ നേതൃത്വം. സിപിഎം ഇന്ന് മാവോയിസ്റ്റുകളുടെ അഭയകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് സിപിഎമ്മിനകത്ത് ഗുരുതര പ്രതിന്ധിക്കിടയാക്കിയിട്ടുണ്ട്. നേരിടുന്ന പ്രതിസന്ധി മറച്ചു വയ്ക്കാനാണ് സിപിഎം തീവ്ര ഇസ്ല്ലാമിക സംഘടനകളുടെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു. നിഴലിന് നേരെ വെടി വയ്ക്കാതെ ആരോപണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഇസ്ല്ലാമിക സംഘടനയാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.