ETV Bharat / city

അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫയെ വഞ്ചന കേസിൽ അറസ്റ്റ് ചെയ്‌തു - Koyilandy kidnap case updation

പയ്യോളി സ്വദേശിയായ ജുനൈദിന് കൈമാറാൻ വിദേശത്ത് നിന്നെത്തിച്ച സ്വർണം കസ്റ്റംസ് പിടികൂടിയെന്ന വ്യാജരേഖയുണ്ടാക്കി ഉടമകളെ കബളിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ്. വ്യാജ സ്ലിപ് ഉണ്ടാക്കാൻ ഹനീഫയെ സഹായിച്ച ഷംഷാദിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു  ഹനീഫയെ വഞ്ചന കേസിൽ അറസ്റ്റ് ചെയ്‌തു  തോണിയാടത്ത് ഹനീഫയെ അറസ്റ്റ് ചെയ്‌തു  വഞ്ചനാക്കേസിൽ തോണിയാടത്ത് ഹനീഫ അറസ്റ്റിൽ  അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫ  സ്വർണക്കടത്ത് കേസ്  സഹായി ഷംഷാദിനെയും അറസ്റ്റ് ചെയ്‌തു  thoniyadath haneef news  Koyilandy kidnap thoniyadath haneef news  thoniyadath haneef  Koyilandy kidnap case haneef  haneef arrested for cheating case  Koyilandy kidnap case updation  Koyilandy kidnap case
അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫയെ വഞ്ചന കേസിൽ അറസ്റ്റ് ചെയ്‌തു
author img

By

Published : Aug 18, 2021, 7:18 AM IST

Updated : Aug 18, 2021, 8:15 AM IST

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പിയിൽ നിന്നും തട്ടിക്കൊണ്ടുപോയി വിട്ടയച്ച തോണിയാടത്ത് ഹനീഫയെ(35) വഞ്ചനാ കേസിൽ അറസ്റ്റ് ചെയ്‌തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സ്വർണം കസ്റ്റംസ് പിടിച്ചെന്ന വ്യാജ സ്ലിപ് ഉണ്ടാക്കാൻ ഹനീഫയെ സഹായിച്ച ഷംഷാദിന്‍റെയും (36) അറസ്റ്റ് രേഖപ്പെടുത്തി.

READ MORE: കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

മാർച്ച് 29-ാം തിയതി പയ്യോളി സ്വദേശിയായ ജുനൈദിന് കൈമാറാൻ വിമാനത്താവളം വഴി കൊണ്ടുവന്ന 720 ഗ്രാം സ്വർണം ഇരുവരും ചേർന്ന് കസ്റ്റംസ് പിടികൂടിയതായി പറഞ്ഞ് തട്ടിയെടുത്ത് വ്യാജരേഖ കൈമാറുകയായിരുന്നു. താമരശ്ശേരി കൊടുവള്ളി മേഖലയിലുള്ളവരുടെതായിരുന്നു സ്വർണം. ഇവർ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞതോടെയാണ് ഹനീഫയ തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മര്‍ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇരുവരെയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കും.

READ MORE: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയാള്‍ കാരിയറെന്ന് പൊലീസ്

Last Updated : Aug 18, 2021, 8:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.