കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ ഈ പണിക്ക് വരരുത്. ബിസിനസും വേണം എംഎല്‍എയായി ഇരിയ്‌ക്കുകയും വേണം ഭരണത്തിന്‍റെ പങ്കും പറ്റണമെന്നത് ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പി.വി അൻവറിന്‍റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. അൻവറിനെതിരെ കർശന നടപടിയെടുക്കാനും ജനങ്ങളോട് മാപ്പു പറയാനും മുഖ്യമന്ത്രി നിർദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും തൃപ്‌തിപ്പെടുത്തി പുന:സംഘടന സാധ്യമാകില്ല
എല്ലാവരേയും പൂർണമായി തൃപ്‌തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
Read more: കെ സുധാകരൻ മുതിര്‍ന്ന നേതാക്കളെ കാണും; കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചയ്ക്ക് തുടക്കം