കോഴിക്കോട്: കേരളത്തിലെ മാവോയിസ്റ്റുകളെ വളരാൻ സഹായിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. മുസ്ലീം തീവ്രവാദികളുമായുള്ള ബന്ധം മാവോയിസ്റ്റുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള കാലം മാവോയിസ്റ്റുകളുടെ സായുധ വിപ്ലവത്തിന് മുസ്ലീം തീവ്രവാദികളുടെ സഹായം നിർണായകമാണെന്ന് മാവോയിസ്റ്റുകളുടെ നേതാവ് നേരത്തെ തന്നെ പല അന്തർദേശീയ മാധ്യമങ്ങൾക്കും നൽകിയ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ സി.പി.എം ഈ വിഷയം ആഴത്തിൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഇത്തരം സംഘടനകളുടെ സഹായമില്ലാതെ മാവോയിസ്റ്റ് പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും മോഹനൻ പറഞ്ഞു.