ETV Bharat / city

'പരാതിയിൽ ഉറച്ചു നിൽക്കുന്നു'; 'ഹരിത' മുൻ ഭാരവാഹികൾ വനിത കമ്മിഷനിൽ മൊഴി നൽകി

author img

By

Published : Oct 11, 2021, 2:12 PM IST

കൂടുതൽ കാര്യങ്ങൾ മൊഴിയായി നൽകിയിട്ടുണ്ടെന്ന് അദാലത്തിന് ശേഷം 'ഹരിത' മുൻ ഭാരവാഹികൾ

ഹരിത വിഷയം  മുൻ ഭാരവാഹികൾ വനിത കമ്മിഷനിൽ മൊഴി നൽകി  ഹരിത മുൻ ഭാരവാഹികൾ വാർത്ത  ഹരിത മുൻ ഭാരവാഹികൾ  എംഎസ്‌എഫ് നേതാക്കൾക്കൾക്കെതിരെയുള്ള പരാതി  എംഎസ്‌എഫ് നേതാക്കൾ  Haritha former committee members statement to women commission  women commission  statement given to women commission  haritha issue news  haritha former member  haritha leaders  haritha former committe leaders news
ഹരിത വിഷയം; മുൻ ഭാരവാഹികൾ വനിത കമ്മിഷനിൽ മൊഴി നൽകി

കോഴിക്കോട് : എംഎസ്‌എഫ് നേതാക്കൾക്കെതിരായ പരാതിയിൽ 'ഹരിത' മുൻ ഭാരവാഹികളിൽ നിന്ന് വനിത കമ്മിഷൻ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നടന്ന വനിത കമ്മിഷൻ അദാലത്തിലാണ് മൊഴി നല്‍കിയത്.

പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവരങ്ങൾക്ക് പുറമെ കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും മുന്‍ നേതാക്കൾ അദാലത്തിന് ശേഷം പ്രതികരിച്ചു.

'പരാതിയിൽ ഉറച്ചു നിൽക്കുന്നു'; 'ഹരിത' മുൻ ഭാരവാഹികൾ വനിത കമ്മിഷനിൽ മൊഴി നൽകി

READ MORE: ഹരിത വിഷയത്തിൽ പരാതി പരിശോധിച്ച് നടപടി: പി സതീദേവി

തങ്ങൾ മത വിരുദ്ധ കാര്യങ്ങൾ ഒന്നും ചെയ്‌തിട്ടില്ല. പൊലീസ് അന്വേഷണത്തിൽ സംശയമുണ്ട്. അത് കമ്മിഷനോട് പങ്കുവച്ചെന്നും അവര്‍ വ്യക്തമാക്കി.

വനിത കമ്മിഷനിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ മുഫീദ, നജ്‌മ എന്നിവർ പങ്കുവെച്ചു. ഹരിത മുൻ ഭാരവാഹികളോട് വിശദമായ പരാതി സമർപ്പിക്കാൻ വനിത കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

ഇരുവിഭാഗത്തെയും ഒരുമിച്ച് അദാലത്തിൽ പങ്കെടുപ്പിക്കുമെന്ന് വനിത കമ്മിഷനും വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.