ETV Bharat / city

'അവർ ആഗ്രഹിക്കുന്നത് ജിഷ്‌ണുവിനെക്കൊണ്ട് പറയിച്ചു'; എസ്‌ഡിപിഐ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച് എസ്‌ഡിപിഐ പ്രവർത്തകർ

പുലർച്ചെ ഒരു മണിക്ക് മുപ്പതോളം എസ്‌ഡിപിഐ പ്രവർത്തകർ എന്തിന് ഒത്തുകൂടി എന്ന് അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്.

DYFI calls for probe into SDPI attack in BALUSSERY  SDPI ATTACKE IN BALUSSERY  എസ്‌ഡിപിഐ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ  ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച് എസ്‌ഡിപിഐ പ്രവർത്തകർ  ബാലുശ്ശേരിയിലെ എസ്‌ഡിപിഐ ആക്രമണം
'അവർ ആഗ്രഹിക്കുന്നത് ജിഷ്‌ണുവിനെക്കൊണ്ട് പറയിച്ചു'; എസ്‌ഡിപിഐ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
author img

By

Published : Jun 23, 2022, 6:11 PM IST

കോഴിക്കോട്: ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുരാജിനെ ഭീകരമായി മർദ്ദിച്ചാണ് എസ്‌ഡിപിഐ പ്രവർത്തകർ പലതും പറയിപ്പിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്. ആസൂത്രിത ആക്രമണം നടത്തിയ എസ്‌ഡിപിഐക്കാർ അവർ ആഗ്രഹിക്കുന്നതെല്ലാം ജിഷ്‌ണുവിനെ കൊണ്ട് പറയിപ്പിച്ചതാണെന്നും വസീഫ് കൂട്ടിച്ചേർത്തു.

'അവർ ആഗ്രഹിക്കുന്നത് ജിഷ്‌ണുവിനെക്കൊണ്ട് പറയിച്ചു'; എസ്‌ഡിപിഐ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

മുപ്പതോളം എസ്‌ഡിപിഐ പ്രവർത്തികർ ചേർന്നാണ് ജിഷ്‌ണുവിനെ മർദിച്ചത്. പുലർച്ചെ ഒരു മണിക്ക് അവർ എന്തിന് ഒത്തുകൂടി എന്ന് അന്വേഷിക്കണം. ഭീകരമായ പരിക്കുകളോടെയാണ് ജിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്‌ഡിപിഐക്കാർ ആയുധ പരിശീലനം നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു.

READ MORE: എസ്‌ഡിപിഐയുടെയും മുസ്ലിം ലീഗിന്‍റെയും ഫ്ലക്‌സും കൊടിമരവും നശിപ്പിച്ചെന്ന് ആരോപണം ; ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മര്‍ദനം

വ്യാഴാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് മുസ്ലിംലീഗ്, എസ്‌ഡിപിഐ പ്രവർത്തകർ ജിഷ്‌ണു രാജിനെ മർദിച്ചത്. മുസ്ലിംലീഗ്, എസ്‌ഡിപിഐ സംഘടനകളുടെ ഫ്ലക്‌സ് ബോർഡും കൊടിയും നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം. മൂന്ന് മണിക്കൂറോളം നീണ്ട മർദനത്തിനൊടുവിൽ പൊലീസെത്തിയാണ് ജിഷ്‌ണുവിനെ മോചിപ്പിച്ചത്. ജിഷ്‌ണു ഇപ്പോള്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.