ETV Bharat / city

കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട

മൂന്ന് പേർ അടങ്ങുന്ന യുവാക്കളുടെ സംഘത്തിൽ നിന്ന് 44 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട  മയക്കു മരുന്നു വേട്ട  കോഴിക്കോട് മയക്കു മരുന്നു വേട്ട  നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട  drug team caught in Kozhikode  kozhikode drug case  kozhikode drug case  drug team caught in Kozhikode news
കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട
author img

By

Published : Aug 22, 2021, 12:00 PM IST

കോഴിക്കോട്: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ലോഡ്ജില്‍ മയക്കുമരുന്നുമായി യുവതിയുള്‍പ്പടെ എട്ടുപേരെ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും നഗരത്തിൽ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ)യുമായാണ് യുവാക്കളെ പിടികൂടിയത്.

എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് ചേവായൂർ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്), സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 44 ഗ്രാം എംഡിഎംഎയാണ് സംഘം കണ്ടെടുത്തത്.

പ്രതികൾക്ക് അന്താരാഷ്‌ട്ര ബന്ധമെന്ന് സംശയം

കേസിൽ അറസ്റ്റിലായ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് എട്ട് വർഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പ് കുവൈറ്റ് സർക്കാരിന്‍റെ പൊതുമാപ്പിൽ ജയിൽ മോചിതനായയാളാണ്. കുവൈറ്റിൽ ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശിയിൽ നിന്നുമാണ് അൻവർ ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പറയുന്നു.

നഗരത്തിൽ കർശന നിരീക്ഷണം

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എംഡിഎംഎക്ക് ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിന് സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതൽ ആറു മണിക്കൂർ വരെ ലഹരി നിൽക്കുന്നതിനാൽ സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിന്‍റെ ഉപയോഗം വർധിച്ചു വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് ഡൻസാഫും, സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ലഹരി കേരളത്തിലേക്ക്

ഗോവ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗുകൾ കേരളത്തിലേക്ക് എത്തുന്നതെന്ന് മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ പറഞ്ഞു. ഇവിടങ്ങളിൽ നിന്ന് ചെറിയ തുകക്ക് വലിയ അളവിൽ മയക്കുമരുന്നുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് അമിതമായ ആദായത്തിന് വിൽപന നടത്തുകയാണ്. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പിടിയിലായവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും എസിപി അറിയിച്ചു.

പിടികൂടിയത് വൻ ശേഖരം

ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ച ക്കുറവ് എന്നിവയ്ക്കിടയാക്കും. ഈ ലഹരി വസ്‌തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ല കുറ്റമാണ്. ഏതാനും മാസത്തിനിടെ തന്നെ കോഴിക്കോട് സിറ്റിയിൽ നിന്ന് 60 കിലോ കഞ്ചാവ്, 75 ഗ്രാമോളം എംഡിഎംഎ, 300 ഗ്രാം ഹാഷിഷ്, നിരവധി നിരോധിത പുകയില ഉൽപന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവ ഡൻസാഫിന്‍റെ സഹായത്തോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയിട്ടുണ്ട്.

ALSO READ: കോഴിക്കോട്‌ ലഹരി മരുന്ന് വേട്ട; സ്‌ത്രീയടക്കം എട്ട് പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.