ETV Bharat / city

വിജയദശമി : അറിവിന്‍ ലോകത്തേക്ക് ആദ്യാക്ഷര ചുവടുമായി കുരുന്നുകൾ

വിജയദശമി നാളിൽ പുലര്‍ച്ചെ നാലുമണിക്ക് നടന്ന പൂജയെടുപ്പിന് ശേഷമായിരുന്നു വിദ്യാരംഭ ചടങ്ങുകൾ

വിജയദശമി ദിനം  അറിവിന്‍റെ ലോകത്തേക്ക് ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ  വിജയദശമി വാർത്ത  വിജയദശമി  പനച്ചിക്കാട് ദക്ഷിണ മൂകാംബിക വാർത്ത  പനച്ചിക്കാട് ദക്ഷിണ മൂകാംബിക  VIJAYADASHAMI DAY news  VIJAYADASHAMI DAY  CUSTOMS AND CELEBRATIONS AT AT KOTTAYAM  vijaya dashami news
വിജയദശമി ദിനത്തിൽ അറിവിന്‍റെ ലോകത്തേക്ക് ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
author img

By

Published : Oct 15, 2021, 10:36 AM IST

Updated : Oct 15, 2021, 12:39 PM IST

തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് : വിജയദശമി നാളില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബികയിലെ വിദ്യാരംഭത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെ നാലിന് നടന്ന പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സരസ്വതി സന്നിധിയിലെ വിദ്യാമണ്ഡപത്തിലായിരുന്നു ഹരിശ്രീ കുറിക്കല്‍.

ആചാര്യൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോക്കോൾ മൂലം കുട്ടികളെ രക്ഷിതാക്കളുടെ മടിയിലിരുത്തിയാണ് ചടങ്ങുകൾ നടത്തിയത്. ആചാര്യൻമാരുടെ നിര്‍ദേശാനുസരണം രക്ഷിതാക്കൾ കുട്ടികളുടെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചു. പത്ത് കുട്ടികൾക്ക് ഒരു ആചാര്യൻ എന്ന നിലയ്ക്കാണ് ക്രമീകരിച്ചിരുന്നത്. മണിക്കൂറിൽ 200 കുട്ടികള്‍ക്കാണ് വിദ്യാരംഭത്തിന് അവസരമൊരുക്കിയത്. പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പ്രീ ബുക്കിങ് സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

അറിവിന്‍ ലോകത്തേക്ക് ആദ്യാക്ഷര ചുവടുമായി കുരുന്നുകൾ

സരസ്വതി നടയിൽ ദർശനത്തിന് വലിയ തിരക്കുണ്ടായി. സരസ്വതി നടയ്ക്ക് ചുറ്റും വിരിച്ച മണലിൽ മുതിർന്നവരും ഹരിശ്രീ എഴുതി. വിഷ്‌ണു ക്ഷേത്രത്തിലും പുലര്‍ച്ചെ മുതൽ ദർശനത്തിനായി ആളുകൾ എത്തിയിരുന്നു കലാമണ്ഡപത്തിൽ അരങ്ങേറ്റത്തിനും സംഗീതാർച്ചനയ്ക്കും നിരവധി പേരാണ് എത്തിയത്.

കോഴിക്കോട് പ്രധാന ക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തും ആയുധപൂജയും നടന്നു.

തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകം തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ വിജയദശമി ആഘോഷങ്ങൾ നടന്നു.

വിജയദശമി

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി. കേരളത്തിലെ വിജയ ദശമി, ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്. ലങ്കയിലെ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതും മഹിഷാസുരനെ ദുര്‍ഗാദേവി വധിച്ചതും വിജയദശമിയോട് ചേർന്നുള്ള ഐതിഹ്യമാണ്.

വിജയദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിക്കുമുന്നില്‍ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവര്‍ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് എഴുതിക്കുന്നു.

അതിനുശേഷം സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ‘ഹരിശ്രീ’ എന്നെഴുതുന്നു. ‘ഹരി’ എന്നത് ദൈവത്തേയും ‘ശ്രീ’ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അത്യധികം ശുഭകരമായ ദിനമായതിനാല്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം ആവശ്യമില്ല. വിദ്യാരംഭത്തിന് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ലെന്നാണ് സങ്കല്‍പ്പം.

ALSO READ: വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated : Oct 15, 2021, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.