ETV Bharat / city

കോട്ടയം പാതയിൽ മെയ്‌ 6 മുതല്‍ 28 വരെ ട്രെയിന്‍ നിയന്ത്രണം

ഏറ്റുമാനൂര്‍ - ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്

കോട്ടയം പാതയിൽ മെയ്‌ 6 മുതല്‍ 28 വരെ ട്രെയിന്‍ നിയന്ത്രണം
കോട്ടയം പാതയിൽ മെയ്‌ 6 മുതല്‍ 28 വരെ ട്രെയിന്‍ നിയന്ത്രണം
author img

By

Published : Apr 29, 2022, 10:28 AM IST

കോട്ടയം: ഏറ്റുമാനൂര്‍ - ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായി കോട്ടയം പാതയില്‍ മെയ്‌ 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കുമെന്ന്‌ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

മെയ്‌ 6 മുതല്‍ 22 വരെ രാവിലെ 3 മുതല്‍ 5 മണിക്കൂര്‍ വരെയാണ്‌ നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.

മെയ്‌ 23ന്‌ റെയില്‍വേ സുരക്ഷ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി - സിആര്‍എസ്) പുതിയ പാത പരിശോധിക്കും. 28ന്‌ പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍ പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.