കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലാലിന് ജാമ്യം. ഫോറൻസിക് പരിശോധന ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ, വിചാരണ വൈകുമെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്.
2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചും, ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചും മരിച്ചു.
സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളുർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി കോടതിയിൽ അഡ്വ. വിവേക് മാത്യു വർക്കി നടത്തിയ വാദങ്ങളാണ് ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയ്ക്ക് വിചാരണ ആരംഭിക്കുന്നതിന് മുൻപു തന്നെ ജാമ്യം അനുവദിക്കുന്നതിൽ എത്തിയത്.
Also read: താഴത്തങ്ങാടിയില്‍ മോഷണ ശ്രമത്തിനിടെയുണ്ടായ ആക്രമണം; മുഹമ്മദ് സാലി മരിച്ചു