ETV Bharat / city

റവന്യൂജില്ല കായികമേള വേദിയില്‍ കായികധ്യാപകരുടെ പ്രതിഷേധം

author img

By

Published : Nov 7, 2019, 11:45 PM IST

Updated : Nov 8, 2019, 1:42 AM IST

ചട്ടപ്പടി സമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.

റവന്യൂജില്ലാ കായികോത്സവ വേദിയില്‍ കായികധ്യാപകരുടെ പ്രതിഷേധം

കോട്ടയം: റവന്യൂ ജില്ലാ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ വായ്‌മൂടിക്കെട്ടി കായികാധ്യാപകരുടെ പ്രതിഷേധം. 160 ദിവസമായി തുടരുന്ന കായികാധ്യാപകരുടെ ചട്ടപ്പടി സമരത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചട്ടപ്പടി സമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.

റവന്യൂജില്ല കായികമേള വേദിയില്‍ കായികധ്യാപകരുടെ പ്രതിഷേധം

യു.പി, ഹൈസ്‌കൂള്‍ അധ്യാപക തസ്‌തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിയമനം നടത്തി പ്രമോഷന്‍ നടപ്പാക്കു. തുല്യജോലിക്ക് തുല്യവേതന നല്‍കുക. ജനറല്‍ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതി കോട്ടയം ജില്ലാ കമ്മറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കായികമേള ഉദ്ഘാടനം ചെയ്‌ത് സംസാരിച്ച ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു.

Intro:Body:കോട്ടയം രവന്യൂജില്ലാ കായികമേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ വായ്മൂടിക്കെട്ടി കായികാധ്യാപകരുടെ പ്രതിഷേധം. കായികാധ്യാപകര്‍ നാളുകളായി നടത്തിവരുന്ന ചട്ടപ്പടി സമരത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സംയുക്ത സമരസമിതി കായികമേളയുടെ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കായികാധ്യാപകരുടെ സമരം 160 ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി. സംയുക്ത സമരസമിതി കോട്ടയം ജില്ലാ കമ്മറ്റിയാണ് പ്രതിഷേധത്തിന് രംഗത്തെത്തിയത്. യു. ഹൈസ്‌കൂള്‍ അധ്യാപക തസ്തകി നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍സെക്കന്ററി തലത്തില്‍ നിയമനം നടത്തി പ്രമോഷന്‍ നടപ്പാക്കുക, തുല്യജോലിയ്ക്ക് തുല്യവേതനം നടപ്പാക്കുക, ജനറല്‍ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യപക വിഭാഗം സമരരംഗത്തുള്ളത്.

ബാനറുകളുമേന്തി വായ്മൂടിക്കെട്ടി പ്ലക്കാര്‍ഡുകളും എന്തി സിന്തറ്റിക് ട്രാക്കിലൂടെ നടന്നായിരുന്നു പ്രതിഷേധം. കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജോസ് കെ മാണി എംപി , അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ശേഷം കായികമേളയുടെ ചുമതല ഉണ്ടായിരുന്ന പ്രതിഷേധക്കാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു.

ബൈറ്റ്- ജോസിറ്റ് ജോണ്‍ (കായികാധ്യാപകന്‍)Conclusion:
Last Updated : Nov 8, 2019, 1:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.