ETV Bharat / city

വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം; വെന്‍റിലേറ്റര്‍ സഹായം തുടരുന്നു, 48 മണിക്കൂർ നിർണായകം - vava suresh kottayam medical college

ഒരാഴ്‌ച വരെ വെന്‍റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കാമെന്ന് ഡോക്‌ടര്‍മാര്‍.

വാവ സുരേഷ് ആരോഗ്യനില  വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളജ്  വാവാ സുരേഷ് വെന്‍റിലേറ്റര്‍  വാവ സുരേഷിന് മൂര്‍ഖന്‍റെ കടിയേറ്റു  vava suresh health condition  vava suresh treatment  vava suresh kottayam medical college  vava suresh bitten by snake
വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം; വെന്‍റിലേറ്റര്‍ സഹായം തുടരുന്നു, 48 മണിക്കൂർ നിർണായകം
author img

By

Published : Feb 2, 2022, 4:07 PM IST

Updated : Feb 2, 2022, 4:16 PM IST

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം. ആശാവഹമായ പുരോഗതിയെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ സഹായം തുടരുകയാണ്.

ചിലപ്പോൾ ഒരാഴ്‌ച വരെ വെന്‍റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കാം. ആന്‍റിവെനം ചികിത്സ തുടരും. തലച്ചോറിന്‍റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി ജയകുമാർ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.പി ജയകുമാർ മാധ്യമങ്ങളോട്

48 മണിക്കൂർ നിർണായകമാണ്. ഹൃദയസ്‌തംഭനം മൂലം തലച്ചോറിന് ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും സുരേഷിൻ്റെ ആരോഗ്യനിലയില്‍ അല്‍പം ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇന്ന്‌ ഉച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.

Read more: വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍

Last Updated : Feb 2, 2022, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.