ETV Bharat / city

'ഏതുനിമിഷവും മാറ്റാവുന്ന വസ്ത്രം' ; രാഷ്‌ട്രീയക്കാരനല്ല, താൻ സഞ്ചാരിയെന്ന് സന്തോഷ് ജോർജ് കുളങ്ങര - സന്തോഷ് ജോർജ് കുളങ്ങര

'ലഭിച്ച അറിവുകൾ സർക്കാരിനും സമൂഹത്തിനും പകരാനുള്ള അവസരമായാണ് ആസൂത്രണ കമ്മിഷൻ അംഗമെന്ന പദവിയെ കാണുന്നത്'

Santhosh george about Planning commission  Santhosh george news  സന്തോഷ് ജോർജ് കുളങ്ങര  ആസൂത്രണ കമ്മിഷൻ
സന്തോഷ് ജോർജ് കുളങ്ങര
author img

By

Published : Jul 26, 2021, 5:13 PM IST

Updated : Jul 26, 2021, 7:13 PM IST

കോട്ടയം : ആസൂത്രണ കമ്മിഷൻ അംഗമായത് രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഏത് നിമിഷവും ഊരി മാറ്റാവുന്ന വസ്ത്രമായാണ് ഈ പദവിയെ കാണുന്നത്.

സന്തോഷ് ജോർജ് കുളങ്ങര മാധ്യമങ്ങളെ കാണുന്നു

താന്‍ രാഷ്ട്രീയക്കാരനല്ല, സഞ്ചാരിയും മാധ്യമപ്രവർത്തകനുമാണ്. ലഭിച്ച അറിവുകൾ സർക്കാരിനും സമൂഹത്തിനും പകരാനുള്ള അവസരമായാണ് ആസൂത്രണ കമ്മിഷൻ അംഗമെന്ന പദവിയെ കാണുന്നതെന്നും സന്തോഷ് ജോർജ് പറഞ്ഞു.

also read: ബഹിരാകാശം കാണാൻ സന്തോഷ് ജോർജ് കുളങ്ങര, യാത്ര മലയാളികൾക്ക് വേണ്ടി: ചെലവ് 1.8 കോടി രൂപ

വിദേശ രാജ്യങ്ങളുടെ വികസന കാഴ്ചപ്പാടുകൾ ഇവിടെ നടപ്പാക്കാൻ ശ്രമിക്കും. പ്രകൃതി സംരക്ഷണം ടൂറിസം തുടങ്ങിയ കാര്യങ്ങളിൽ വിദേശ രാജ്യങ്ങളെ കേരളത്തിന് മാതൃകയാക്കാം.

ടൂറിസം രംഗത്ത് പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര.

Last Updated : Jul 26, 2021, 7:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.