കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കോട്ടയത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കലക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും വിവരങ്ങള്‍ തത്സമയം ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിലേക്ക് നല്‍കും.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ കലക്‌ടറേറ്റ്
0481 2565400
0481 2566300
9446562236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
മീനച്ചില്‍ - 04822 212325
ചങ്ങനാശേരി - 0481 2420037
കോട്ടയം - 0481 2568007
കാഞ്ഞിരപ്പള്ളി - 04828 312023
വൈക്കം - 04829 231331
READ MORE: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്