കോട്ടയം: ഐഎന്‍ടിയുസി-വി.ഡി സതീശന്‍ തര്‍ക്കത്തില്‍ തന്നെ വലിച്ചിഴക്കേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നിൽ ഒരു കോൺഗ്രസുകാരൻ പോലുമില്ല. ഐഎന്‍ടിയുസി വിവാദത്തിൽ വ്യക്തത വരുത്തേണ്ടവർ അത് ചെയ്യും, തന്നെ അതിന്‍റെ ഭാഗമാക്കാൻ ശ്രമിക്കേണ്ടെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
കേന്ദ്രം അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെയും കേരളത്തിലെ സിൽവർലൈനെതിരെയും പോരാടുക എന്ന ലക്ഷ്യം മാത്രമേ കോൺഗ്രസിനുള്ളു. വിവാദങ്ങൾ മാധ്യമ സൃഷ്‌ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാചകവാതക വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമര വേദിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
പാചക വാതക സിലണ്ടർ, ശവപ്പെട്ടിയിൽ ചുമന്ന് കൊണ്ടായിരുന്നു കോൺഗ്രസിൻ്റെ ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധം. 'മെഹങ്കായി മുക്ത് ഭാരത് അഭിയാൻ' (വിലക്കയറ്റമില്ലാത്ത ഇന്ത്യ) എന്ന പേരിൽ എഐസിസി ആഹ്വാനം ചെയ്‌ത രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് കോട്ടയത്തും പ്രകടനവും ധർണയും നടന്നത്. വിലക്കയറ്റം കൊണ്ട് നിരാശപ്പെട്ടിരിക്കുന്ന ജനത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊള്ളയടിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു.
Also read: സതീശന്‍റെ വാദം പൊളിയുന്നു; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയെന്ന് എഐസിസി വെബ്സൈറ്റ്