ETV Bharat / city

വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങളാണ് പിടിയിലായ പ്രതി വള്ളിച്ചിറ സ്വദേശി ജെയ്മോൻ നഗ്നചിത്രങ്ങളാക്കി മാറ്റി വിൽപ്പന നടത്തിയിരുന്നത്. ഇതിലൂടെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചു.

മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ  വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ  സമൂഹമാധ്യമം  നഗ്നചിത്രം  ജെയ്മോൻ  പൊലീസ്  Police  ഷെയർ ചാറ്റ്
വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
author img

By

Published : Sep 3, 2021, 8:08 PM IST

കോട്ടയം : സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് വീട്ടമ്മയുടെ മോർഫ് ചെയ്‌ത നഗ്നചിത്രങ്ങൾ വിൽപ്പന നടത്തിയ വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്മോൻ (20) ആണ് പൊലീസിന്‍റെ പിടിയിലായത്. സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങളാക്കി മാറ്റിയിരുന്നത്.

അവരറിയാതെ പകർത്തുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി മാറ്റുകയായിരുന്നു. തുടർന്ന് ഇയാൾ ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു.

ഈ അക്കൗണ്ട് വഴി അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ സെക്‌സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ചാറ്റിൽ വീണ പലരും സ്ത്രീയാണെന്ന വിചാരത്തിൽ നഗ്നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.

ALSO READ: കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി

തുടർന്ന് ഇയാൾ ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകി വരുകയായിരുന്നു. ഇതിലൂടെ ജെയ്മോൻ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചുവെന്നും പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.