ETV Bharat / city

കോട്ടയത്ത് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ - Lockdown concessions

സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവാദമുണ്ടെങ്കിലും കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്

Lockdown concessions and strict instructions for traders  ലോക്ക് ഡൗണ്‍ ഇളവുകള്‍, വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍  വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍  ലോക്ക് ഡൗണ്‍ വ്യാപാരികള്‍  Lockdown concessions  Lockdown concessions kottayam
ലോക്ക് ഡൗണ്‍ ഇളവുകള്‍, വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍
author img

By

Published : Apr 20, 2020, 11:45 AM IST

കോട്ടയം:ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച കോട്ടയം ജില്ലയില്‍ കർശന നിർദേശങ്ങള്‍ .സ്ഥാപനങ്ങള്‍ തുറക്കാമെങ്കിലും കൂടുതൽ ആളുകള്‍ ഒന്നിച്ച് എത്തുന്ന സാഹചര്യം ഒഴിവാക്കണം . കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് പരിമിതികൾ ഉണ്ടങ്കിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണം. ഓരോ ഷിഫ്റ്റിന് ശേഷവും സ്ഥാപനങ്ങളിൽ അണുനശീകരണം നടത്തണം, ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സാമൂഹിക അകലം ഉറപ്പക്കണം. മറ്റ് ജില്ലകളിൽ നിന്ന് ജോലിക്കെത്തുന്നവർ ജില്ലയിൽ താമസിച്ച് തന്നെ ജോലി ചെയ്യണം, റെഡ് സോണിൽ നിന്നും എത്തുന്ന ജീവനക്കാരെ 14 ദിവസത്തെ ക്വാറന്‍റൈയിന് ശേഷം മാത്രമെ ജോലിയിൽ പ്രവേശിപ്പിക്കാവൂ. കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാൻ ശ്രമീകരണം ഏർപ്പെടുത്തണം എന്നിവയാണ് നിര്‍ദേശങ്ങള്‍.

കോട്ടയത്ത് നാളെ മുതലാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത്. ഇതിന് മുന്നോടിയായി ശുചീകരണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വ്യാപാരികള്‍. ഫയര്‍ഫോഴ്സും, പൊലീസുമാണ് ശുചീകരണപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ നാളുകള്‍ക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ മതിയായ സ്റ്റോക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചരക്ക് നീക്കത്തിലുണ്ടായ തകർച്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു.എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.