ETV Bharat / city

കോട്ടയത്ത് കുറുവ സംഘം? ജാഗ്രത നിർദേശവുമായി പൊലീസ് - KURUVA ROBBERY GANG

അതിരമ്പുഴ കാട്ടാത്തിയിലാണ് മോഷ്ടാക്കൾ എന്ന് കരുതുന്ന സംഘത്തെ നാട്ടുകാർ കണ്ടത്. തുടർന്ന് പ്രദേശത്ത് പൊലീസ് കൂടുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കുറുവാ സംഘം ജാഗ്രതാ നിർദ്ദേശം  കോട്ടയം ജില്ലയിൽ കുറുവ സംഘം  പൊലീസിന്‍റെ നിർദേശം  കേരളത്തിൽ മോഷ്ടാക്കൾ  KURUVA GANG AT KOTTAYAM  KURUVA ROBBERY GANG  KURUVA GANG REACHED KERALA
കോട്ടയം ജില്ലയിൽ കുറുവ സംഘം? ജാഗ്രത നിർദേശം നൽകി പൊലീസ്
author img

By

Published : Nov 30, 2021, 9:51 AM IST

കോട്ടയം: കുറുവ സംഘം എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ചില മോഷ്ടാക്കളുടെ സംഘങ്ങൾ അതിരമ്പുഴയിൽ എത്തി എന്ന് തെളിവുകൾ പൊലീസിന്‌ ലഭിച്ചതായി അറിയാൻ കഴിയുന്നു. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

🟣 അനാവശ്യമായി ആഭരണങ്ങൾ അണിയാതിരിക്കുക.

🟣 ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ബാങ്ക്‌ ലോക്കറുകളിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ മാറ്റുക.

🟣സാധാരണയായി പരിചയം ഉള്ള ആളുകൾ നമ്മളെ കാണാൻ വരികയാണെങ്കിൽ പാതിരാത്രിയിൽ ആണെങ്കിൽ പോലും വന്ന് വാതിലിൽ മുട്ടുകയോ കോളിങ് ബെൽ അടിക്കുകയോ ചെയ്യാൻ സാദ്ധ്യത ഇല്ല, ഫോണിൽ വിളിച്ച ശേഷം ആണ് വരാൻ സാദ്ധ്യത എന്ന് ഓർമ്മയിൽ വയ്ക്കുക.

🟣 ആരെങ്കിലും വാതിലിൽ മുട്ടുന്ന ഒരു സാഹചര്യം ഉണ്ടായാൽ ആ നിമിഷം തന്നെ തൊട്ടയൽപക്കത്തുള്ളവരുടെ വാട്ട്സ്ആപ്പിലേക്കോ അതുപോലെയുള്ള വാട്ട്സ്ആപ്പ്‌ ഗ്രൂപ്പുകളിലോ അറിയിക്കുക. അതോടൊപ്പം പൊലീസിൽ അറിയിക്കുക. അയൽപക്കക്കാരെ ഫോൺ ചെയ്യുക. പരമാവധി ആളെ കൂട്ടുക. ഒരു കാരണവശാലും വാതിൽ തുറക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.

🟣 പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച, കൊച്ചു കുട്ടികൾ കരയുന്ന ഒച്ച എന്നിവയൊക്കെ കേട്ടാലും അത് നമ്മെ കുടുക്കാനുള്ള തന്ത്രമാണെന്ന് മനസിലാക്കി പുറത്തിറങ്ങാതിരിക്കുക. അവരുടെ കയ്യിൽപ്പെട്ടാൽ കൊല്ലാൻ പോലും മടിയില്ലാത്തവരാണെന്ന് ഓർക്കുക. എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക.

നമ്മുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ ചുവടെ

  1. കിടങ്ങൂർ പൊലീസ് സ്റ്റേഷൻ 0482 2254195 9497980325
  2. അയർക്കുന്നം പൊലീസ് സ്റ്റേഷൻ 0481 2546660 9497980346
  3. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ 0481 2535517 9497987075
  4. പാല പൊലീസ് സ്റ്റേഷൻ 0482 2212334 9497987080
  5. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷൻ 0482 2251065 9497980334
  6. കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ 0482 9282323 9497987082
  7. കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ 0482 2230323 9497980331
  8. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ 0481 2597210 9497980320
  9. കോട്ടയം ജില്ലാ പൊലീസ് വാട്ട്സ്ആപ്പ് 9497932001
  10. കോട്ടയം പൊലീസ് കണ്‍ട്രോൾ റൂം 0481 2410100

മറ്റ് പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

https://kottayam.nic.in/en/police/

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.