കോട്ടയം: വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മറവൻതുരുത്ത് സ്വദേശി ബിജുവാണ് (49) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം(06.08.2022) ഉച്ചയ്‌ക്ക് 2.30 ഓടെയായിരുന്നു സംഭവം.
വൈക്കം മറവൻതുരുത്ത് ഗവൺമെന്‍റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ആണ്‍കുട്ടിയെ മുതിര്‍ന്ന ഒരാള്‍ ഉപദ്രവിക്കുന്നതായി സഹോദരി അറിയിച്ചതിനെ തുടര്‍ന്ന് ക്യാമ്പിലുണ്ടായിരുന്നവർ തലയോലപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.