കോട്ടയം : അഖിലേന്ത്യ നേതൃത്വത്തെയും ദേശീയ അധ്യക്ഷനെയും അധിക്ഷേപിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. നേതൃത്വത്തെ അവമതിക്കുന്നവരെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. ഐ.എൻ.എൽ ദേശീയ നേതൃത്വം എടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന് വാദിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.
ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് എ പി അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടിരുന്നു. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും അഡ്‌ഹോക്ക് കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്തിയത് പ്രഹസനമായാണ് കാണാൻ സാധിക്കുകയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
READ MORE: ഐഎൻഎൽ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട തീരുമാനം ഭരണഘടന വിരുദ്ധമെന്ന് എ പി അബ്ദുൽ വഹാബ്
നിലവിലെ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയിലൂടെ അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച ഐഎൻഎൽ ദേശീയ നേതൃത്വത്തിന്‍റെ നീക്കമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.