പത്തനംതിട്ട: തിരുവല്ല പീഡന കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച് സിപിഎം. പാർട്ടി പ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച നാസറിനെതിരെയാണ് നടപടി. വ്യാഴാഴ്‌ച ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റിലാണ് തീരുമാനം.
സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്താനും തീരുമാനിച്ചു. സിപിഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് കേസിൽ രണ്ടാം പ്രതിയായ നാസര്‍. കേസില്‍ തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനാണ് മുഖ്യപ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
പാർട്ടി പ്രവർത്തകയെ കാറിൽ കയറ്റി ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികള്‍ യുവതിയെ നിരന്തരം ബന്ധപ്പെട്ടു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസുള്ളത്.
Read more: പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്