കോട്ടയം: കോടിമതയിൽ ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. കോട്ടയം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന അന്തർ സംസ്ഥാന സർവ്വിസ് ബസും ചങ്ങനാശേരി ഭാഗത്ത് നിന്ന് കോഴികളെ കയറ്റിവന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടം. വാനിലെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറിലേറെ ഗതാഗത തടസം ഉണ്ടായി. പരിക്കേറ്റ ബസ് ഡ്രൈവറേയും ലോറിയിലെ രണ്ടു പേരേയുo ജില്ല ജനറൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.