കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വിധി ജനുവരി 14 ന്. കേസിന്‍റെ വിചാരണ പൂർത്തിയായി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി പറയുക.
2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 83 സാക്ഷികളിൽ 39 പേരെ വിസ്‌തരിച്ചു. സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.
Also read: 'അവഹേളിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു' ; പോരാട്ടം തുടരുമെന്ന് ആക്രമിക്കപ്പെട്ട നടി