ETV Bharat / city

ഏറ്റുമാനൂരിൽ ഭാര്യയുടെ കൈ വെട്ടിയ സംഭവം; ഒളിവിൽ പോയ പ്രദീപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി - accused in the case of cutting off wifes hand

പാലാ ഉഴവൂരിന് സമീപം അരീക്കരയിൽ റബർ തോട്ടത്തിലാണ് പ്രദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.

പ്രദീപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  ഭാര്യയെ വെട്ടിയ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തി  KOTTAYAM MAN CHOPS OFF WIFE HAND UPDATION  HUSBAND CHOPS OFF WIFE HAND IN KOTTAYAM  ഏറ്റുമാനൂരിൽ ഭാര്യയുടെ കൈ വെട്ടിയ കേസ്  കോട്ടയം മെഡിക്കൽ കോളജ്  ഏറ്റുമാനൂരിൽ ഭാര്യയുടെ കൈ വെട്ടിയ സംഭവം  മഞ്ജുവിന്‍റെ ഇടത് കൈ തുന്നിച്ചേർത്തു  accused in cutting off wifes hand found dead
ഏറ്റുമാനൂരിൽ ഭാര്യയുടെ കൈ വെട്ടിയ സംഭവം; ഒളിവിൽ പോയ പ്രദീപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
author img

By

Published : Oct 16, 2022, 3:40 PM IST

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതി പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ ഉഴവൂരിന് സമീപം അരീക്കരയിൽ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രദീപിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം പ്രദീപിന്‍റെ ആക്രമണത്തെത്തുടർന്ന് അറ്റുപോയ മഞ്ജുവിന്‍റെ ഇടത് കൈ തുന്നിച്ചേർത്തു. ഇടത്ത് കൈമുട്ടിന് താഴെയുള്ള ഭാഗമാണ് ശസ്‌ത്രക്രിയയിലൂടെ തുന്നി ചേർത്തത്. എന്നാൽ വലതുകൈയിലെ അറ്റുപോയ മൂന്ന് വിരലുകൾ തുന്നി ചേർക്കാനായില്ല.

ALSO READ: ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച സംഭവം : മഞ്‌ജുവിന്‍റെ ഇടതുകൈ തുന്നിച്ചേർത്തു

മുഖത്തും തലയ്‌ക്ക് പിന്നിലും മുറിവുകൾ ഉണ്ടായിരുന്നെന്നും വാക്കത്തി കൊണ്ടുള്ള വെട്ടിൽ ചുണ്ട് പിളർന്ന നിലയിലായിരുന്നുവെന്നും ഡോക്‌ടർമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് മഞ്‌ജു.

ALSO READ: ഭര്‍ത്താവ് ഭാര്യയെ വെട്ടി; കൈവിരലുകള്‍ അറ്റുപോയി, യുവതി തീവ്രപരിചരണ വിഭാഗത്തില്‍

വെള്ളിയാഴ്‌ചയാണ് (ഒക്‌ടോബർ 14) കാണക്കാരിയിലെ വാടക വീട്ടിൽ വച്ച് മഞ്‌ജുവിനെ ഭർത്താവ് പ്രദീപ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. മക്കളുടെ കൺമുൻപിൽ വച്ചായിരുന്നു അക്രമം. മദ്യപാനിയായിരുന്ന പ്രദീപിന് ഭാര്യയെ സംശയമായിരുന്നു. പ്രദീപ് വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഭാര്യയെ അകത്താക്കി വാതിലുകളും ജനലുകളും അടച്ച് പൂട്ടുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.