ETV Bharat / city

നെറ്റ് ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ 19കാരൻ മരിച്ചു - നാട്ടകം ഗവ.കോളജിലെ വിദ്യാർഥി മരിച്ചു

പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ സ്വദേശി അരവിന്ദ് പി.ആർ ആണ് മരിച്ചത്

നെറ്റ് ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ 19 കാരൻ മരിച്ചു.  19-year-old dies during netball training  അരവിന്ദ് പി.ആർ കുഴഞ്ഞുവീണ് മരിച്ചു  നാട്ടകം ഗവ.കോളജിലെ വിദ്യാർഥി മരിച്ചു  Nattakam Govt. College student dies
നെറ്റ് ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ 19 കാരൻ മരിച്ചു
author img

By

Published : Dec 16, 2021, 6:43 AM IST

കോട്ടയം: നാട്ടകം ഗവണ്‍മെന്‍റ് കോളജ് മൈതാനത്ത് നെറ്റ് ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ 19കാരൻ മരിച്ചു. നാട്ടകം ഗവ.കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ അരവിന്ദ് പി.ആർ ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴു മണിയോടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം.

കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസ് നടത്തുകയായിരു അരവിന്ദും സുഹൃത്തുക്കളും. ഇതിനിടെ അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞ് വീണതിനെ തുടർന്ന് ചുഴലിയും അനുഭവപ്പെട്ടു. പിന്നാലെ അരവിന്ദിനെ സുഹൃത്തുക്കൾ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ALSO READ: Gender neutral uniform; ഈ കുട്ടികൾ പറന്നുയരട്ടെ, സ്വാതന്ത്ര്യത്തിലേക്ക്... ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍

നാട്ടകം കോളജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമസ്ട്രി വിദ്യാർഥിയാണ് അരവിന്ദ്. അച്ഛൻ പ്രസാദ്, അമ്മ ശ്രീരഞ്ജിനി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.