ETV Bharat / city

എംഎൽഎ ദ്രോഹിക്കുന്നുവെന്ന കിറ്റക്‌സിന്‍റെ ആരോപണം അന്വേഷിക്കണം: വിഡി സതീശന്‍ - kitex vd satheesan news

"കോൺഗ്രസിനെ തോല്‍പ്പിക്കാൻ ഒത്തുകളിച്ചവരാണ് ട്വന്‍റി ട്വന്‍റിയും സിപിഎമ്മും."

കിറ്റക്‌സ് വിഡി സതീശന്‍ വാര്‍ത്ത  വിഡി സതീശന്‍ കിറ്റക്‌സ് വാര്‍ത്ത  കിറ്റക്‌സ്‌ ആരോപണം വിഡി സതീശന്‍ വാര്‍ത്ത  കുന്നത്തുനാട് എംഎല്‍എ വിഡി സതീശന്‍ വാര്‍ത്ത  കിറ്റക്‌സ് ആരോപണം അന്വേഷണം വിഡി സതീശന്‍ വാര്‍ത്ത  opposition leader kitex news  vd satheesan news  kitex vd satheesan news  kitex allegation vd satheesan news
എംഎൽഎ ദ്രോഹിക്കുന്നുവെന്ന കിറ്റക്‌സിന്‍റെ ആരോപണം അന്വേഷണിക്കണം: വിഡി സതീശന്‍
author img

By

Published : Jul 9, 2021, 6:32 PM IST

എറണാകുളം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറിച്ചുള്ള പ്രചാരങ്ങൾ കേരളത്തിന്‍റെ താല്‍പര്യത്തിന് എതിരാണ്. കേരളത്തിന്‍റെ താല്‍പര്യത്തിന് എതിരായ ഒരു നിലപാടും പ്രതിപക്ഷം സ്വീകരിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പരാതികളുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. കുന്നത്തുനാട് എംഎൽഎ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന കമ്പനിയുടെ ആരോപണം അന്വേഷിക്കേണ്ടതാണെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

ഏത് കമ്പനികളെപ്പറ്റിയും പരാതി വന്നാൽ അന്വേഷിക്കണം. എന്നാൽ പരിശോധനകൾ വേട്ടയാടൽ ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ തോല്‍പ്പിക്കാൻ ഒത്തുകളിച്ചവരാണ് ട്വന്‍റി ട്വന്‍റിയും സിപിഎമ്മും. നിലവിലെ കുന്നത്തുനാട് എംഎൽഎ ട്വന്‍റി ട്വന്‍റിയുടെ പ്രൊഡക്‌ടാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

Also read: കിറ്റെക്‌സിനെ ആട്ടിപ്പായിച്ചു എന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.