ETV Bharat / city

കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍ - sherin selin mathew death

ചൊവ്വാഴ്‌ച രാവിലെ ചക്കരപറമ്പിലെ ലോഡ്‌ജ് മുറിയിലാണ് നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യൂവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊച്ചി ട്രാൻസ്ജെൻഡർ തൂങ്ങി മരിച്ച നിലയില്‍  ഷെറിൻ സെലിൻ മാത്യൂസ് മരണം  നടിയും മോഡലുമായ ട്രാന്‍സ്‌ഡെന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍  കൊച്ചി ട്രാൻസ്ജെൻഡർ മരണം  ട്രാൻസ്ജെൻഡർ ലോഡ്‌ജ് മുറി തൂങ്ങി മരണം  kochi transgender death  actor model transgender death  sherin selin mathew death  transgender suicide latest
കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍
author img

By

Published : May 17, 2022, 1:32 PM IST

എറണാകുളം: കൊച്ചിയിൽ ട്രാൻസ്ജെൻഡർ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യൂസാണ് (27) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ചക്കരപറമ്പിലെ ലോഡ്‌ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഷെറിന്‍റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തും.

പ്രാഥമിക അന്വേഷണത്തിന് ശേഷമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ഷെറിൻ ദീർഘനാളായി കൊച്ചിയിലാണ് താമസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.