ETV Bharat / city

AMMA| MOHANLAL | എതിരില്ലാതെ മോഹൻലാൽ, വീണ്ടും അമ്മ പ്രസിഡന്‍റ്

ജനറൽ സെക്രട്ടറി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദിഖ് എന്നിവരും എതിരില്ലാതെ വിജയിച്ചു

Mohanlal elected as AMMA president  AMMA election  amma general body  മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്‍റ്  ഇടവേളബാബു അമ്മ ജനറൽ സെക്രട്ടറി
AMMA| MOHANLAL: എതിരില്ലാതെ മോഹൻലാൽ, വീണ്ടും അമ്മ പ്രസിഡന്‍റ്
author img

By

Published : Dec 9, 2021, 8:24 PM IST

എറണാകുളം : താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്‍റാകുന്നത്. ജനറൽ സെക്രട്ടറി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദിഖ് എന്നിവരും എതിരില്ലാതെ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പത്തൊമ്പതിന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ നടക്കും.

അതേസമയം വൈസ് പ്രസിഡന്‍റ്, എക്‌സിക്യുട്ടീവ് സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. രണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ആശ ശരത്ത്, മണിയൻ പിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതിൽ ജനറൽ ബോഡി അംഗങ്ങളിൽ കൂടുതൽ പേർ വോട്ട് ചെയ്യുന്ന രണ്ട് പേരെയാണ് തെരഞ്ഞെടുക്കുക.

ALSO READ: എല്‍.ഡി.എഫ് വിജയാഘോഷത്തില്‍ വിനായകനൊപ്പം ജോജു; നൃത്തം ചവിട്ടുന്ന ദൃശ്യം കാണാം

പതിനൊന്ന് അംഗ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് പതിനാല് പേരാണ് മത്സര രംഗത്തുളളത്. ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, രചന നാരായണൻകുട്ടി, നാസർ ലത്തീഫ്, ടോവിനോ തോമസ്, ടിനി ടോം, നിവിൻപോളി, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദൻ, സുധീർകരമന, വിജയ് ബാബു, എന്നിവരാണ് മത്സര രംഗത്തുള്ളത്.

ഡിസംബർ 19 ന് രാവിലെ പതിനൊന്ന് മണിമുതൽ ഒരു മണി വരെയാണ് വോട്ടെടുപ്പ്. ഉച്ചയ്ക്ക് ശേഷം 3:30 ന് ഫല പ്രഖ്യാപനവും നടത്തും. അമ്മ ജനറൽ ബോഡി യോഗത്തിൽ വച്ച് 2021-2024 വർഷത്തേക്കുളള കമ്മിറ്റിയാണ് നിലവിൽ വരിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.