എറണാകുളം: പാലക്കാട് തീ കൊളുത്തി ആത്‌മത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമത്തിൽ ബാലസുബ്രമണ്യം (23), 16 വയസുകാരിയായ പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുഹൃത്തായ പെണ്‍കുട്ടിയെ ബാലസുബ്രമണ്യം വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്‌ച രാവിലെ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. ശേഷം മുറിക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.
ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെണ്‍കുട്ടി പ്രായപൂർത്തിയായ ശേഷം ഇരുവരുടേയും വിവാഹം നടത്താം എന്ന് ഇരു വീട്ടുകാരും സമ്മതിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാർ വ്യക്‌തമാക്കുന്നു.
ALSO READ: പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി
സംഭവ സമയം യുവാവിന്‍റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ രാവിലെ പാൽ വാങ്ങി തിരികെ വരുമ്പോൾ ബാലസുബ്രമണ്യം വീടിന്‍റെ മുൻവശത്ത് ഇരിക്കുന്നുണ്ടായിരുന്നു. പിന്നാലെ അടുക്കളയിൽ നിൽക്കെ മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് ഇവർ സംഭവം അറിഞ്ഞത്.
ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇരുവരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മൃതദേഹം തിങ്കളാഴ്‌ച സംസ്‌കരിക്കും.