എറണാകുളം: ശനിയാഴ്ച കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്‌ദ ഭീകരരെ ഇന്ന് ഡൽഹിയിലെത്തിക്കും. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ ഡൽഹി പാട്യാല കോടതി മജിസ്ട്രേറ്റിന്‍റെ വസതിയിലായിരിക്കും ഹാജരാക്കുക. പ്രതികളെ ശനിയാഴ്ച കൊച്ചിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ട്രാൻസിറ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. പ്രതികളുടെ കൊവിഡ് പരിശോധനയും പൂർത്തിയാക്കി. നിർമാണ തൊഴിലാളികളെന്ന വ്യാജേന കൊച്ചിയിൽ തങ്ങി, അൽഖ്വയ്‌ദ മോഡൽ ആക്രമണത്തിന് തയ്യാറെടുക്കുന്നവരായിരുന്നു പ്രതികളെന്ന് എൻഐഎ അറിയിച്ചിരുന്നു. പാകിസ്‌താനിലുള്ള അൽഖ്വയിദ കമാൻഡറുടെ നിർദേശപ്രകാരം ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാനും ഇവർ പദ്ധതിയിട്ടിരുന്നു. ലാപ്ടോപ്, ലഘുലേഖകൾ എന്നിവയാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായവരിൽ നിന്നും ലഭിച്ചത്. അതേസമയം ബംഗാളിൽ നിന്നും അറസ്റ്റിലായവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയ തോതിൽ ഭീകരാക്രമണങ്ങൾക്ക് അൽഖ്വയ്‌ദ പദ്ധതിയിട്ടിരുന്നതായുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ പിടിയിലായ സംഘത്തെ ഇതിന് വേണ്ടി നിയോഗിച്ചതാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. നവമാധ്യമങ്ങളിലൂടെ ഇവർ നടത്തിയ ആശയവിനിമയം ഉൾപ്പടെ നിരീക്ഷിച്ച ശേഷമാണ് രഹസ്യ ഓപ്പറേഷനിലൂടെ പ്രതികളെ എൻഐഎ പിടികൂടിയത്.
കൊച്ചിയിൽ പിടിയിലായ അൽഖ്വയ്‌ദ ഭീകരരെ ഇന്ന് ഡൽഹിയിലെത്തിക്കും - അൽഖ്വയ്‌ദ ഭീകരര്‍ കൊച്ചി വാര്‍ത്തകള്‍
ഡൽഹി പട്യാല കോടതി മജിസ്ട്രേറ്റിന്‍റെ വസതിയിലായിരിക്കും ഹാജരാക്കുക. പ്രതികളെ ശനിയാഴ്ച കൊച്ചിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ട്രാൻസിറ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.