ETV Bharat / city

കെ റെയിൽ; നടക്കുന്നത് പ്രാരംഭ പ്രവർത്തനങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ

അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട്‌ അറിയിച്ചത്.

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ  കെ റെയിലിൽ നടക്കുന്നത് പ്രാരംഭ പ്രവർത്തനങ്ങൾ  കെ റെയിലിൽ കോടതിയലക്ഷ്യ ഹർജി  സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ഹൈക്കോടതിയിൽ  GOVERNMENT WILL PROCEED K RAIL PROCEDURE AFTER GETTING PERMISSION FROM CENTRE  GOVERNMENT WILL PROCEED K RAIL  land take over in K Rail project
കെ റെയിൽ; നടക്കുന്നത് പ്രാരംഭ പ്രവർത്തനങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ
author img

By

Published : Jan 5, 2022, 10:33 PM IST

എറണാകുളം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെയും റെയിൽവേയുടെയും അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയുള്ളുവെന്ന് സർക്കാർ. സർവെ അടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങളാണന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ച് കോട്ടയം ജില്ലക്കാരനായ മുളകുളം പെരുവ സ്വദേശി എം.ടി.തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട്‌ അറിയിച്ചത്.

കെ.റെയിൽ പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്നതിനും വിദഗ്‌ധ സമിതി രുപീകരിക്കുന്നതിൽ കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി ലഭിച്ചിരുന്നു. പൊതുതാൽപര്യം മുൻ നിർത്തിയാണ് സർക്കാർ വൻകിട പദ്ധതി നടപ്പാക്കുന്നത്.

നഷ്‌ട പരിഹാരം നൽകിയും പുനരധിവാസം ഉറപ്പാക്കിയും സ്ഥലം ഏറ്റെടുക്കാനായി എറണാകുളം കേന്ദ്രമാക്കി ഡെപ്യൂട്ടി കലക്‌ടറെയും പതിനൊന്ന് പ്രത്യേക തഹസീൽദാർമാരെയും നിയമിച്ചു. നഷ്‌ടപരിഹാരം നിശ്ചയിക്കന്നതിനായി സ്ഥലം തിരിച്ചറിയുന്നതിനാണ് സർവെ കല്ലുകൾ സ്ഥാപിച്ചത്. സർക്കാർ നടപടികളിൽ കോടതി നേരത്തെ ഇടപ്പെട്ടിരുന്നില്ല. അതിനാൽ ഇപ്പോഴത്തെ നടപടികൾ സ്വീകരിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

READ MORE: കെ റെയിൽ സര്‍വേ കല്ലുകള്‍ പിഴുതറിയും, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.