ETV Bharat / city

സമുദ്ര പരീക്ഷണം വിജയകരം; ചരിത്രം കുറിക്കാൻ ഐ.എന്‍.എസ് വിക്രാന്ത്

അഞ്ച് ദിവസത്തെ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കി വിക്രാന്ത് കൊച്ചി കപ്പൽ ശാലയിൽ ഞായറാഴ്‌ച തിരിച്ചെത്തി.

FIRST INDIGENOUS AIRCRAFT CARRIER INS VIKRANT  FIRST INDIGENOUS AIRCRAFT CARRIER INS VIKRANT news  INS VIKRANT news  INS VIKRANT COMPLETES FIRST SEA TRIAL  FIRST SEA TRIAL OF INS VIKRANT  INS VIKRANT FIRST SEA TRIAL NEWS  INS VIKRANT FIRST SEA TRIAL  INS VIKRANT LATEST NEWS  ആദ്യകടല്‍ പരീക്ഷണം പൂർത്തിയാക്കി ഐ.എന്‍.എസ് വിക്രാന്ത്  ഐ.എന്‍.എസ് വിക്രാന്ത് കടൽ പരീക്ഷണം  ഐ.എന്‍.എസ് വിക്രാന്ത് ആദ്യ കടൽ പരീക്ഷണം  ഐ.എന്‍.എസ് വിക്രാന്ത് കടൽ പരീക്ഷണം  ഐ.എന്‍.എസ് വിക്രാന്ത്ആദ്യകടല്‍ പരീക്ഷണം  ഐ.എന്‍.എസ് വിക്രാന്ത് കടൽ പരീക്ഷണ വാർത്ത  ഐ.എന്‍.എസ് വിക്രാന്ത് പുതിയ വാർത്ത  ഐ.എന്‍.എസ് വിക്രാന്ത്
ആദ്യകടല്‍ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ.എന്‍.എസ് വിക്രാന്ത്
author img

By

Published : Aug 9, 2021, 12:27 PM IST

Updated : Aug 9, 2021, 2:40 PM IST

എറണാകുളം: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാന വാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിന്‍റെ ആദ്യ സമുദ്ര പരീക്ഷണം വിജയകരം. കൊച്ചി ഉൾക്കടലിലായിരുന്നു പരീക്ഷണം. അഞ്ച് ദിവസത്തെ പരീക്ഷണം പൂർത്തിയാക്കി വിക്രാന്ത് കൊച്ചി കപ്പൽ ശാലയിൽ ഞായറാഴ്‌ച തിരിച്ചെത്തി.

പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്യൂണിക്കേഷൻ സംവിധാനങ്ങളാണ് തുടർച്ചയായി വിലയിരുത്തിയത്. തുടർന്ന് ഇനിയും ആറ് പരീക്ഷണങ്ങൾ കൂടി കടലിൽ നടത്തും. ഇതിനു ശേഷമാകും ആയുധങ്ങൾ ഉൾപ്പെടെയുള്ളവ ഘടിപ്പിക്കുക.

നിർമാണം പ്രതിസന്ധിയിലാക്കി കൊവിഡ്

വിക്രാന്ത് 2014ൽ കമ്മിഷൻ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ട് പോവുകയായിരുന്നു. കൊവിഡ് ഉൾപ്പടെ നിരവധി പ്രതികൂല സാഹചര്യങ്ങൾക്കിടെയാണ് വിക്രാന്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിന് ആവശ്യമായ ഉരുക്ക് റഷ്യയിൽനിന്ന് എത്തിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ഇതും നീണ്ടു പോയി. തുടർന്നാണ് ഡിആർഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പൽ നിർമാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ നിർമിച്ചത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് കപ്പൽ രൂപകൽപന ചെയ്‌തത്.

സമുദ്ര പരീക്ഷണം വിജയകരം; ചരിത്രം കുറിക്കാൻ ഐ.എന്‍.എസ് വിക്രാന്ത്

76 ശതമാനം നിർമാണവും കൊച്ചിൻ ഷിപ്പ് യാർഡിൽ

പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിർമിച്ചത്. ഈ വിമാന വാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. സൂപ്പർ സ്ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്‌ത കപ്പലിൽ വനിത ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊവിഡിനെ തുടർന്ന് നീണ്ടു പോയ കടൽ പരീക്ഷണം

യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ നിർമിച്ചത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന ‘വിക്രാന്തി'ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

കഴിഞ്ഞ വർഷം നവംബർ 20ന് ബേസിൻ ട്രയൽ‌സിന്‍റെ ഭാഗമായി കപ്പലിന്‍റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. കൊവിഡിനെ തുടർന്നായിരുന്നു കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത്. അടുത്ത വർഷം കപ്പൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

READ MORE: ഇന്ത്യയിലെ ആദ്യ തദ്ദേശ വിമാനവാഹിനിക്കപ്പല്‍; കൊച്ചിയില്‍ പരീക്ഷണം തുടങ്ങി

Last Updated : Aug 9, 2021, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.