ETV Bharat / city

'ജാഗ്രതയ്ക്കർഥം കരുതൽ': കൊവിഡ് ബോധവത്ക്കരണവുമായി എറണാകുളം ജില്ല ഭരണകൂടം

author img

By

Published : Aug 20, 2021, 9:16 AM IST

കൊവിഡ് മൂന്നാം തരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ബോധവത്ക്കരണ കാമ്പയിനുകളാണ് ഭരണകൂടം സംഘടിപ്പിക്കുന്നത്.

ഓട്ടന്‍തുള്ളല്‍ ബോധവത്ക്കരണം വാര്‍ത്ത  കൊവിഡ് ബോധവത്ക്കരണം വാര്‍ത്ത  എറണാകുളം ജില്ല ബോധവത്ക്കരണം വാര്‍ത്ത  ബോധവത്ക്കരണ പരിപാടി എറണാകുളം ജില്ല വാര്‍ത്ത  ജാഗ്രതയ്ക്കർത്ഥം കരുതൽ ബോധവത്ക്കരണം വാര്‍ത്ത  ottanthulall covid awareness news  ottanthullal covid awareness ernakulam news  ernakulam distrcit administration campaign news  onam covid campaign news  covid awareness campaign news
'ജാഗ്രതയ്ക്കർത്ഥം കരുതൽ': കൊവിഡിനെതിരെ ബോധവത്ക്കരണവുമായി എറണാകുളം ജില്ല ഭരണകൂടം

എറണാകുളം: കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ ബോധവത്ക്കരണ പരിപാടികളുമായി എറണാകുളം ജില്ല ഭരണകൂടം. 'ജാഗ്രതയ്ക്കർഥം കരുതൽ' എന്ന ബോധവത്ക്കരണ കാമ്പയിന് ജില്ലയില്‍ തുടക്കമായി. കൊവിഡ് ബോധവത്ക്കരണ ഓട്ടൻതുള്ളൽ, കുട്ടികൾക്കിടയിൽ കൊവിഡ് ബോധവത്ക്കരണം ലക്ഷ്യമാക്കി നടത്തുന്ന 'അണ്ണാൻ കുഞ്ഞ്' കാമ്പയിൻ, ഓണത്തിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം ശക്തമാക്കുന്നതിനായി നടത്തുന്ന വാഹന പ്രചരണ പരിപാടി എന്നിവയാണ് കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

കൊവിഡ് ബോധവത്ക്കരണ ഓട്ടന്‍തുള്ളലിന് നേതൃത്വം നൽകുന്നത് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പനാണ്. അദ്ദേഹം രചനയും ആലാപനവും നിര്‍വഹിച്ച തുള്ളലിന് ദൃശ്യാവിഷ്‌ക്കാരം നല്‍കിയിരിക്കുന്നത് വിബിൻ പഴുന്നാൻ വിൽ‌സണാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടാകുന്ന അശ്രദ്ധയെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് പഴുതടച്ച ജാഗ്രത പുലർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഗാനം ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു.

കൊവിഡിനെതിരെ ബോധവത്ക്കരണവുമായി എറണാകുളം ജില്ല ഭരണകൂടം

കൊവിഡ് കാലത്ത് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുകയാണ് 'അണ്ണാൻ കുഞ്ഞ്' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓണാഘോഷങ്ങള്‍ക്കിടയില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായുള്ള വാഹനപ്രചരണം ജില്ലയിൽ അഞ്ച് ദിവസം നീണ്ട് നിൽക്കും.

Also read: കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.