എറണാകുളം : കുന്നത്തുനാട്ടില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം. ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലേകാലോടു കൂടിയാണ് ചുഴലിക്കാറ്റുണ്ടായത്. മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂർ, തട്ടാംമുകൾ, കണ്ണിക്കാട്ടുമോളം, വീട്ടൂർ, താണിമോളം മേഖലകളിലാണ് നാശം വിതച്ചത്.
വലിയ ശബ്‌ദത്തോടെയുണ്ടായ ചുഴലിക്കാറ്റിൽ വൻ മരങ്ങള്‍ കടപുഴകി വീടുകളുടെ മുകളില്‍ പതിച്ചു. തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിച്ചു. ചുഴലിക്കാറ്റില്‍ നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. പ്രദേശത്തെ വൈദ്യുത ബന്ധം പൂർണമായും നിലച്ചിരിയ്ക്കുകയാണ്.
Read more: എറണാകുളത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം
കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ, റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. കൂടുതൽ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി വിലയിരുത്താനാകൂ എന്ന് സംഘം അറിയിച്ചു.