കൊച്ചി: ബ്രോഡ് വേ മാർക്കറ്റിൽ തീപിടിത്തം. ബ്രോഡ് വേ മാർക്കറ്റിന്റെ കേന്ദ്ര ഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. തുണികളുടെ മൊത്ത വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തീപിടിച്ചത്.
തീയണയ്ക്കാൻ അഗ്നിശമനസേനാ യൂണിറ്റുകളെത്തിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പഴക്കം ചെന്ന കെട്ടിടങ്ങളുള്ള പ്രദേശമാണിത്.