എറണാകുളം: തൃപ്പൂണിത്തുറയില്‍ ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച മൂന്നാമനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറയ്ക്ക് സമീപം എസ്എന്‍ ജങ്‌ഷനില്‍ രാത്രി പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. ഇരുമ്പനം ടെര്‍മിനലില്‍ നിന്നും ഗ്യാസ് സിലണ്ടറുമായി വന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്നു.
ഇതിൽ അശ്വിന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈശാഖിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് അജിത്തിനെ ഗുരുതര പരുക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്നു.
Also read: കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്