ETV Bharat / city

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്റ്റിൽ - നടി ആക്രമിക്കപ്പെട്ട കേസ് വാർത്ത

വിചാരണ കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിരുന്നത്.

actress assault case news  actress assault case latest news  Vishnu arrested  actress assault case  Vishnu arrested  വിഷ്‌ണു അറസ്റ്റിലായി  മാപ്പുസാക്ഷി വിഷ്‌ണു അറസ്റ്റിൽ  മാപ്പുസാക്ഷി വാർത്ത  നടി ആക്രമിക്കപ്പെട്ട കേസ് വാർത്ത  നടി ആക്രമിക്കപ്പെട്ട കേസ്
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്റ്റിൽ
author img

By

Published : Jul 30, 2021, 1:47 PM IST

Updated : Jul 30, 2021, 8:01 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിഷ്‌ണു അറസ്റ്റിൽ. വിഷ്‌ണുവിനെ കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരാക്കി. കളമശ്ശേരിയിലെ വീട്ടിൽ നിന്നാണ് വിഷ്‌ണുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കാൻ സിബിഐ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു. വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നുവെന്നാണ് വിഷ്‌ണു പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച സാക്ഷിവിസ്‌താരത്തിനായി ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

വിഷ്‌ണുവിന്‍റെ വീട്ടിൽ ഉൾപ്പടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ വിഷ്‌ണു കൊവിഡാനന്തര ചികിത്സ തേടിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്.

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്റ്റിൽ

എന്നാൽ കേസ് വീണ്ടും പരിഗണിച്ച വ്യാഴാഴ്‌ചയും ഇയാൾ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌തു ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയായിരുന്ന വിഷ്‌ണുവിനെ പിന്നീട് മാപ്പു സാക്ഷിയാക്കി. എട്ടാം പ്രതി നടൻ ദിലീപിനെതിരെയുള്ള പ്രധാന സാക്ഷികളിലൊരാണ് വിഷ്‌ണു.

ഇതിനകം 176 സാക്ഷികളെയാണ് ഈ കേസിൽ വിസ്‌തരിച്ചത്. വിചാരണ കാലാവധി നീട്ടി നൽകണമെന്ന കോടതിയുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.

READ MORE: നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ നിർദേശം

Last Updated : Jul 30, 2021, 8:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.