കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വച്ചാണ് കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.