ETV Bharat / city

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് മുക്തി - കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍

ജില്ലയില്‍ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 118 ആയി. ബാക്കി മൂന്നു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

kannur covid update  kannur latest news  covid kerala latest news  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് കേരള വാര്‍ത്തകള്‍
കണ്ണൂരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് മുക്തി
author img

By

Published : May 16, 2020, 8:33 PM IST

കണ്ണൂർ: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരനും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശിയായ 41കാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 118 ആയി. ബാക്കി മൂന്നു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. നിലവില്‍ 4686 പേരാണ് കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഏഴ് പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ ആറ് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ആറ് പേരും വീടുകളില്‍ 4644 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 4715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4664 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 4418 എണ്ണം നെഗറ്റീവാണ്. 51 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 121 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.