കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് ബലൂണ്‍ വിൽപ്പനയ്‌ക്ക് എത്തിയ രാജസ്ഥാന്‍ സ്വദേശികളായ ഗോപി- മന്ദ ദമ്പതികളുടെ മകള്‍ കൊനയാണ് (7) മുങ്ങി മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
ALSO READ: വിദ്യാർഥിയുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
കൊനയടക്കം മൂന്ന് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് രണ്ട് കുട്ടികളെ സ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇതിൽ ശിവാനിയെന്ന കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ കുട്ടിയുടെ നില തൃപ്‌തികരമാണ്.