കണ്ണൂർ : പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് പദവി കിട്ടുമെന്നതല്ല, മറിച്ച് നിലപാടാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. സിപിഎമ്മിൽ തനിക്ക് കിട്ടിയ സ്ഥാനത്തിൽ അതൃപ്‌തിയുണ്ടോ എന്നാണ് മാധ്യമങ്ങൾക്ക് അറിയേണ്ടത്. സിപിഎമ്മിനകത്ത് പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
Also read: മുസ്‌ലിം ലീഗിൽ മുന്നണി മാറ്റത്തെപ്പറ്റി ചർച്ച നടന്നിട്ടില്ല: പി.എം.എ സലാം
അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എല്ലാ തീരുമാനങ്ങളും ഏകകണ്‌ഠമായാണ് കൈക്കൊണ്ടത്. ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ താന്‍ കണ്ടില്ലെന്നും ജയരാജൻ പറഞ്ഞു. ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനം വരെ വിമർശനത്തിന്‍റേയും സ്വയം വിമർശനത്തിന്‍റേയും അടിസ്ഥാനത്തിൽ ചർച്ച നടന്നിട്ടുണ്ട്.
ഇത്തരം ജനാധിപത്യ പ്രക്രിയ കോൺഗ്രസിൽ ഉണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. കേരളത്തെ മുന്നോട്ട് നയിക്കാനുള്ള കാഴ്‌ചപ്പാടാണ് നയരേഖയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.