കണ്ണൂർ: കൊവിഡ് മുക്തയായ ശേഷം പ്രസവിച്ച യുവതിക്ക് ആശുപത്രി ജീവനക്കാരുടെ ഹൃദ്യമായ യാത്രയയപ്പ്. പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതരാണ് അമ്മയ്‌ക്കും കുഞ്ഞിനും യാത്രയയപ്പ് നൽകിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ എൻ. റോയ് രോഗശാന്തിയുടെ പ്രതീകമായി ശ്വേത വർണ്ണത്തിലുള്ള ബോഗൻ വില്ല പൂക്കൾ നൽകി അമ്മയെയും കുഞ്ഞിനേയും യാത്രയാക്കി. യാത്രയയപ്പിന് വൈസ് പ്രിൻസിപ്പൽ ഡോ എസ്.രാജീവ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. എ.കെ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി. കെ എന്നിവർ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സന്നിഹിതരായിരുന്നു. കൊവിഡ് രോഗമുക്തി നേടിയ യുവതിയുടെ ഭർത്താവിനെ നേരത്തെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
കൊവിഡ് മുക്തയായ ശേഷം പ്രസവിച്ച യുവതി ആശുപത്രി വിട്ടു - കണ്ണൂര്‍ കൊറോണ വാര്‍ത്തകള്‍
പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതരാണ് അമ്മയ്‌ക്കും കുഞ്ഞിനും യാത്രയയപ്പ് നൽകിയത്.