ETV Bharat / city

'ആരെയാണ് അധിക്ഷേപിക്കാത്തത്?'; പിസി ജോർജിന്‍റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കേണ്ടെന്ന് വെള്ളാപ്പള്ളി - vellappally on pc george controversial remarks

പി.സി ജോർജിനെ ബിജെപി പിന്തുണച്ചത് രാഷ്ട്രീയത്തിന്‍റെ ഭാഗമായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

പിസി ജോർജിനെതിരെ വെള്ളാപ്പള്ളി  പിസി ജോർജ് വിവാദ പ്രസ്‌താവന വെള്ളാപ്പള്ളി  വെള്ളാപ്പള്ളി നടേശന്‍ പിസി ജോര്‍ജ് വിമര്‍ശനം  vellappally natesan against pc george  vellappally on pc george controversial remarks  pc george controversial remarks latest
'ആരെയാണ് അധിക്ഷേപിക്കാത്തത്?'; പിസി ജോർജിന്‍റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കേണ്ടെന്ന് വെള്ളാപ്പള്ളി
author img

By

Published : May 1, 2022, 10:55 PM IST

ആലപ്പുഴ: പി.സി ജോർജിന്‍റെ അഭിപ്രായങ്ങൾക്ക് വില കൽപിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.സി ജോർജിന്‍റെ അഭിപ്രായങ്ങൾ വിലകുറഞ്ഞതാണ്. അത്തരം അഭിപ്രായങ്ങൾക്ക് വില നൽകേണ്ടതില്ല.

വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട്

ഇത്തരം പരാമർശം ഇതിന് മുന്‍പും നടത്തിയിട്ടുണ്ട്. തനിക്കും തന്‍റെ സമുദായത്തിനുമെതിരെ പറഞ്ഞിട്ടുണ്ട്. അയാൾ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

പി.സി ജോർജിന്‍റെ അഭിപ്രായങ്ങൾക്കും വാക്കുകൾക്കും സമൂഹം വിലനൽകില്ല. അതുകൊണ്ട് തന്നെ പി.സി ജോർജിന്‍റെ വാക്കുകളെ തള്ളിക്കളയുകയും തമസ്‌കരിക്കുകയാണ് വേണ്ടത്. പി.സി ജോർജിനെ ബിജെപി പിന്തുണച്ചത് രാഷ്ട്രീയത്തിന്‍റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

Also read: ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്ന് എപിപി, നോട്ടീസ് അയച്ചിരുന്നുവെന്ന് പൊലീസ്; പി.സി ജോർജിന്‍റെ ജാമ്യം വിവാദത്തിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.